ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/12/25/maiduguri-2025-12-25-15-09-33.jpg)
നൈജീരിയ: വടക്കുകിഴക്കന്‍ നൈജീരിയയിലെ മൈദുഗുരി നഗരത്തില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ബോര്‍ണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഇവിടെ ഗംബോറു മാര്‍ക്കറ്റിലെ തിരക്കേറിയ മോസ്‌കിനുള്ളിലാണ് സ്‌ഫോടനം നടന്നത്.
Advertisment
പ്രാര്‍ത്ഥന പകുതിയായ സമയത്ത് പള്ളിക്കുള്ളില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മിലിഷ്യ നേതാവ് ബാബാകുര കൊളോ പറഞ്ഞു. ഇത് ഒരു ചാവേര്‍ ആക്രമണമാണെന്നും സംശയമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ജിഹാദി ഗ്രൂപ്പായ ബോക്കോ ഹറാമും അതിന്റെ അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സും വര്‍ഷങ്ങളായി കലാപം നടത്തുന്ന മേഖലയാണ് ബോര്‍ണോ സംസ്ഥാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us