/sathyam/media/media_files/2026/03/02/ob_1772452594-2026-03-02-21-10-52.jpg)
ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ആ​ക്ടിം​ഗ് പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി റെ​വ​ല്യൂ​ഷ​ണ​റി ഗാ​ര്‍​ഡ്​സ് ജ​ന​റ​ല്‍ മാ​ജി​ദ് എ​ബ്​നെ​ല്‍​റേ​സ​യെ നി​യ​മി​ച്ചു. ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​നാ​ണ് നി​മ​യ​മ​ന ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
ഇ​സ്ര​യേ​ൽ-​യു​എ​സ് സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​രോ​ധ മ​ന്ത്രി അ​മി​ര്‍ നാ​സി​ര്‍ സ​ദാ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​മി​റി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് മാ​ജി​ദ് എ​ബ്​നെ​ല്‍​റേ​സ വ​രു​ന്ന​ത്.
ഫൈ​റ്റ​ർ പൈ​ല​റ്റാ​യി സൈ​നി​ക വൃ​ത്തി ആ​രം​ഭി​ച്ച അ​മി​ർ നാ​സി​ര്‍ സ​ദാ ഇ​റാ​ൻ സൈ​ന്യ​ത്തി​ന്റെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫാ​യ ശേ​ഷ​മാ​ണ് പ്ര​തി​രോ​ധ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കും എ​ത്തി​യ​ത്.
അ​തേ​സ​മ​യം ഇ​റാ​നി​ലെ മു​തി​ര്‍​ന്ന ഇ​ന്റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ച്ചു​വെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഇ​സ്ര​യേ​ല്‍ സൈ​ന്യം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സൈ​യി​ദ് യ​ഹ്യ ഹ​മീ​ദി, ജ​ലാ​ല്‍ പൂ​ര്‍ ഹു​സൈ​ന്‍ എ​ന്നി​വ​രെ വ​ധി​ച്ച​താ​യാ​ണ് ഇ​സ്ര​യേ​ല്‍ സൈ​ന്യം പ​റ​യു​ന്ന​ത്.
ഇ​ന്റ​ലി​ജ​ന്‍​സ് ഡെ​പ്യൂ​ട്ടി മി​നി​സ്റ്റ​റാ​ണ് സൈ​യി​ദ് യ​ഹ്യ ഹ​മീ​ദി. ജ​ലാ​ല്‍ പൂ​ര്‍ ഹു​സൈ​ന്‍ ഇ​റാ​ന്‍റെ ചാ​ര​വൃ​ത്തി വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​വ​നാ​ണ്. ടെ​ഹ്റാ​നി​ലെ ഇ​ന്റ​ലി​ജ​യ​ൻ​സ് ആ​സ്ഥാ​ന​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​വ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് ഇ​സ്ര​യേ​ല്‍ സൈ​ന്യം പ​റ​യു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us