New Update
/sathyam/media/media_files/2025/06/24/dsajjkuhhg-2025-06-24-22-20-02.jpg)
അബുദാബി : അബുദാബി മലയാളി സമാജത്തിൻ്റെ അക്കാദമിക്ക് എക്സലൻസി അവാർഡ് സമ്മാനിച്ചു. എസ്സ്. എസ്സ്. എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച സമാജം അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് , സമാജത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് വി നന്ദകുമാർ, ഡയറക്ടർ, ഗ്ലോബൽ മാർക്കറ്റിംഗ് ആൻ്റ് കമ്യൂണിക്കേഷൻസ് ലുലു ഗ്രൂപ്പ് ഇൻ്റർനാഷനൽ വിതരണം ചെയ്തു.
Advertisment
അബുദാബി മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കൽ അദ്ധ്യക്ഷം വഹിച്ചു.
കുട്ടികളെ എപ്പോഴും അവർക്കിഷ്ടപ്പെട്ട മേഖലകൾ തിരഞ്ഞെടുക്കുവാൻ രക്ഷിതാക്കൾ അനുവദിക്കണമെന്നും ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ക്ഷമാശീലം അത്യാവശ്യമാണെന്നും നന്ദകുമാർ പറഞ്ഞു.
ആകെ അറുപത്തിയഞ്ച് കുട്ടികൾക്കാണ് ഇത്തവണ മെരിറ്റ് അവാർഡ് നൽകിയത്. ഇവരിൽ പത്രണ്ടാം ക്ലാസ്സ് സി.ബി. എസ്സ് ഇ യിൽ സൈനബ് മെഹബൂബ് അലിയും പത്രണ്ടാം ക്ലാസ്സ് കേരള സിലബസ്സിൽ ബിനോയ് പ്രജി യും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി ഗോൾഡ് മെഡലിനു അർഹരായി.
അഞ്ജലി ബേത്തൂരിൻ്റെ പ്രാർത്ഥന ഗാനത്തോട് കൂടി ആരംഭിച്ച ചടങ്ങിൽ സമാജം ജോ സെക്രട്ടറി ഷാജഹാൻ ഹൈദരലി ആമുഖ ഭാഷണം നടത്തി.
സമാജം വൈസ് പ്രസിഡണ്ട് ടി.എം. നിസാർ, കോർഡിനേഷൻ ആക്ടിംഗ് ചെയർമ്മാൻ എ.എം. അൻസാർ, ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ എന്നിവർ സംസാരിച്ചു.
സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ സ്വാഗതവും ട്രഷറർ യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു. ചിലു സൂസൺ മാത്യു, നിദ ഹാരിസ് എന്നിവർ അവതാരകർ ആയിരുന്നു.
സമാജം ഭാരവാഹികൾ ആയ ടി.എം. നിസാർ, സാജൻ ശ്രീനിവാസൻ, ഷാജികുമാർ, സൈജു പിള്ള, ഗോപകുമാർ, സുധീഷ് കൊപ്പം, ഗഫൂർ എടപ്പാൾ,അഹദ് വെട്ടൂർ, മഹേഷ് എളനാട്, ബിജു. കെ.സി,നടേശൻ ശശി വനിത വിഭാഗം ഭാരവാഹികൾ ആയ ലാലി സാംസൺ, ശ്രീജ പ്രമോദ്, നമിത സുനിൽ, ഷീന ഫാത്തിമ എന്നിവർ അവാർഡ് ദാന ചടങ്ങുകൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us