'ആഗോളതാപനം തടയലും പരിഹാര മാർഗ്ഗങ്ങളും' ഏഷ്യൻ രാജ്യങ്ങളിലൂടെയുള്ള ബോധവൽക്കരണ യാത്രക്ക്‌ മലേഷ്യയിൽ കെഎംസിസി സ്വീകരണം നൽകി

New Update
global warming awairness

കോലാലംപൂർ: ആഗോളതാപനം തടയലും പരിഹാര മാർഗ്ഗങ്ങളും എന്ന ശീർഷകത്തോടെ ഏഷ്യൻ രാജ്യങ്ങളിലൂടെ ഹ്യൂമണ് റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് അർഷദ് ബിൻ സുലൈമാൻ നയിക്കുന്ന ബോധവത്കരണ സന്ദേശയാത്രക്ക്‌ മലേഷ്യയിൽ കെഎംസിസി കോലാലംബൂരിൽ സ്വീകരണം നൽകി.

Advertisment

ഹനീഫ കോട്ടക്കൽ അധ്യക്ഷതയിൽ ചേർന്ന യോഗം മലേഷ്യൻ ഇസ്ലാമിക് യൂണിവേഷ്സിറ്റി പ്രൊഫസർ സയ്യിദ് മൂസ അൽ ഖാസിമി തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.

ആഗോളതാപനം തടയലും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തിൻ അർഷദ് ബിൻ സുലൈമാൻ മുഖ്യപ്രഭാക്ഷണം നടത്തി.

ഭൂമിയിൽ ഏറ്റവും ചൂടേറിയവർഷമെന്ന 2023-ന്റെ റെക്കോഡ്, 2024 തിരുത്താനുള്ള സാധ്യതയേറെയാണെന്നും, ആഗോളതാപനം ഈ നൂറ്റാണ്ടിൽ ഒന്നര ഡിഗ്രി സെൽഷ്യസ് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ കൂട്ടായ ശ്രമം വേണമെന്നും കാലാവസ്ഥാ പ്രതിസന്ധി മനുഷ്യകുലം അഭിമുഖീകരിക്കുന്ന നിർണായക വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കാർ, ഇരുചക്ര വാഹനങ്ങൾ മുതലായ വ്യക്തിഗതവാഹനങ്ങൾക്കു പകരം പൊതുഗതാഗത സംവിധാനങ്ങളോ, സൈക്കിളുകളോ ഉപയോഗപ്പെടുത്തുക, അല്ലെങ്കിൽ നടക്കുക, അത്യാവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങൾ നിർത്തിയിടുക, മരങ്ങൾ നട്ടു വളർത്തുക, ക്ലോറോ ഫ്ലുറോകാർബോൺ പുറന്തള്ളുന്ന ഉപകരണങ്ങളായ എ സി, ഫ്രിഡ്ജ് തുടങ്ങിയവയുടെ ഉപയോഗം കഴിവതും ഒഴിവാക്കുക, സിഎൻജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നീ കാര്യങ്ങള്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

വിദ്യാർത്ഥികളെ ആഗോള താപനത്തെക്കുറിച്ചു ബോധവാൻമാരാകേണ്ടതിന്റെ പ്രസക്തിയും അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി.

മലിനീകരണം തടയുക, പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക, അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് കുറക്കുന്നതിനുള്ള ഫലപ്രതമായ മാർഗ്ഗമായി മരങ്ങൾ വച്ചു പിടിപ്പിക്കുക, വനവൽക്കരണത്തിലൂടെ കാലാവസ്ഥ വ്യതിയാനത്തിൻ്റെയും ആഗോളതാപനത്തിൻ്റെയും ലഘൂകരണത്തിന് നമ്മുക്ക് കഴിയുമെന്ന ആത്മവിശ്യാസത്തിനായി കെഎംസിസിയുടെ പ്രവർത്തന പദ്ധതികളിൽ ഉൾപ്പെടുത്തുമെന്നു കെഎംസിസി വൈസ് പ്രസിഡന്റ് ഇ.ടി.എം തലപ്പാറ പറഞ്ഞു. 

സയ്യിദ് റിയാസ് ജിഫ്രി തങ്ങൾ, ഖാസിം തലക്കടത്തൂർ, സാദാത്ത് അൻവർ, സെമീർ മലപ്പുറം, മുസ്തഫ ഹുദവി, സലാം മാസ്റ്റർ, ഉമ്മർ ഫൈസി, ഇബ്രാഹീം ബിൻ ഹാജി മുഹമ്മദ്, ഉസ്താദ് മുസ്തഫൽ കമാൽ, നസീർ പൊന്നാനി, ജബ്ബാർ ഇടുക്കി, ഫാസിൽ ബഷീർ, ഇബ്രു പെരിങ്ങാല, ശിഹാബ് എം.എ എന്നിവർ പ്രസംഗിച്ചു.  മുസ്തഫ വൈലത്തൂർ സ്വാഗതവും ഫാറൂഖ് ചെറുകുളം നന്ദി പറഞ്ഞു.

Advertisment