ഹൃസ്വ സന്ദർശനാർത്ഥം മലേഷ്യയിലെത്തിയ മുസ്ലിം ലീഗ് നേതാക്കൾക്ക് കോലാലംപൂർ കെഎംസിസി സ്വീകരണം നൽകി

New Update
kmcc malaysia

കോലാലംപൂർ: ഹൃസ്യ സന്ദർശനാർത്ഥം മലേഷ്യയിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും പ്രമുഖ എഴുത്തുകാരനുമായ അഡ്വ: ഹനീഫ പുതുപറബ്, സയ്യിദ് ലുഖ്മാൻ ഹദ്ദാദ്‌ തങ്ങൾ  എന്നിവർക്ക് കോലാലംപൂർ കെഎംസിസി  സ്വീകരണം നൽകി.

Advertisment

മലേഷ്യൻ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കി നാട്ടിലേക്ക് യാത്ര പോകുന്ന ഫാസിൽ തോണിക്കടവത്തിന് യാത്രയയപ്പും നൽകി.

എംഗ്രിൽ ഓഡിറ്റോറിയത്തിൽ  നടന്ന സ്വീകരണ ചടങ്ങിൽ സാദത്ത് അൻവർ അധ്യക്ഷത വഹിച്ചു. ദാതോ ഇബ്രാഹിം ബിൻ മുഹമ്മദ്‌, കാസിം തലക്കടത്തൂർ, സുലൈമാൻ അബാദി, നൌഷാദ് വൈലത്തൂർ, അനസ് കോഴിക്കോട്, നസീം, ഷെക്കി എന്നിവർ പ്രസംഗിച്ചു. മുസ്തഫ ഹുദവി സ്വഗതവും ഷമീർ മലപ്പുറം നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: നൗഷാദ് വൈലത്തൂർ