New Update
/sathyam/media/media_files/2025/11/03/vv-2025-11-03-03-31-38.jpg)
മാലി: 2007 ന് ശേഷം ജനിച്ചവര്‍ക്ക് മാലിദ്വീപില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തി. ഇതോടെ പുകയിലയ്ക്ക് തലമുറ നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യ രാഷ്ട്രമായി മാലിദ്വീപ് മാറി. നിയമം നംവബര്‍ ഒന്നു മുതല്‍ നിലവില്‍ വന്നു.
Advertisment
പൊതുജനാരോഗ്യം സംരക്ഷിക്കുക, പുകയിലരഹിത തലമുറയെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഈ വര്‍ഷം ആദ്യം പ്രസിഡന്‍റ് മുഹമ്മദ് മുയിസുലാണ് പദ്ധതിക്ക് തുടക്കമിട്ടത്.
നിയമമനുരിച്ച് 2007 ജനവരി ഒന്നിനോ അതിന് ശേഷമോ ജനിക്കുന്നവര്‍ക്ക് മലിദ്വീപില്‍ പുകയില വാങ്ങാനോ ഉപയോഗിക്കാനോ വില്‍പ്പന നടത്താനോ അനുവദിയുണ്ടായിരിക്കുന്നതല്ല. ടൂറിസ കേന്ദ്രമായ മാലിദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്കും നിയമം ബാധകമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us