മാലി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ സൈനികര്‍ അവിടെനിന്നും തിരിച്ചതിന് പിന്നാലെ ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിയുന്ന സൈനികര്‍ രാജ്യത്തില്ലെന്ന് വ്യക്തമാക്കി പ്രതിരോധമന്ത്രി ഗസാന്‍ മൗമൂന്‍.
ഇന്ത്യന്‍ സൈന്യത്തിന്റെ പിന്മാറ്റത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 76 ഇന്ത്യന്‍ സൈനികരാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.
മുന്‍ പ്രസിഡന്റുമാരായ മുഹമ്മദ് നഷീദ്, അബ്ദുല്ല യമീന്‍ എന്നിവരുടെ കാലഘട്ടത്തില്‍ നല്‍കിയ രണ്ടു ഹെലിക്കോപ്റ്ററുകള്‍, മറ്റൊരു പ്രസിഡന്റായ ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ കാലത്ത് നല്‍കിയ ഡോര്‍ണിയര്‍ വിമാനം എന്നിവ പറത്താന്‍ കഴിവുള്ള ആരും മാലദ്വീപ് പ്രതിരോധ സേനയില്‍ ഇല്ലെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.