New Update
/sathyam/media/media_files/2026/01/19/a70e964b726403c25a332c86d6f786107c3d4600-2026-01-19-06-23-05.jpg)
മാഡ്രിഡ്: സ്പെയ്നിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 പേർ കൊല്ലപ്പെട്ടു. ഇരുപത്തിയഞ്ചിലധികം പേർക്ക് ഗുരുതര പരിക്കേറ്റു.
Advertisment
മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോയ ട്രെയിൻ പാളം തെറ്റിയതോടെയാണ് അപകടം സംഭവിച്ചത്.
എതിർ ദിശയിൽ വന്ന ട്രെയിനും പാളം തെറ്റി. കോർഡോബക്ക് സമീപം അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us