ഫിലിപ്പീൻസിൽ തുടർച്ചയായ ഭൂചലനങ്ങളിൽ കെട്ടിടം തകർന്ന് 7 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സുനാമി മുന്നറിയിപ്പിൽ ജനങ്ങൾ പരിഭ്രാന്തിയിൽ. തീരദേശത്ത് താമസിക്കുന്ന ആളുകൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് സർക്കാർ

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം ഉണ്ടായതിന് 7 മണിക്കൂറിന് ശേഷം, അതേ പ്രദേശത്ത് വീണ്ടും ശക്തമായ തുടർചലനം അനുഭവപ്പെട്ടു. ഇത് റിക്ടർ സ്കെയിലിൽ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. 

New Update
Untitledkul

മനില: ഫിലിപ്പീൻസിൽ തുടർച്ചയായി ഉണ്ടായ ഭൂചലനങ്ങളെത്തുടർന്ന് കെട്ടിടങ്ങൾ തകർന്ന് വീണ് 7 പേർ മരിച്ചു. ഫിലിപ്പീൻസിൻ്റെ തെക്കൻ മേഖലയിലുള്ള ദാവോ ഓറിയൻ്റൽ പ്രവിശ്യയിലെ മനായി നഗരത്തിൽ ഇന്ന് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 

Advertisment

റിക്ടർ സ്കെയിലിൽ ഇത് 7.4 തീവ്രത രേഖപ്പെടുത്തി. ഇതിനെത്തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. എന്നാൽ, പിന്നീട് ഫിലിപ്പീൻസിനും ഇന്തോനേഷ്യക്കും നൽകിയ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.


ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം ഉണ്ടായതിന് 7 മണിക്കൂറിന് ശേഷം, അതേ പ്രദേശത്ത് വീണ്ടും ശക്തമായ തുടർചലനം അനുഭവപ്പെട്ടു. ഇത് റിക്ടർ സ്കെയിലിൽ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. 


ഇതിനാൽ വീടുകളും ഉയരമുള്ള കെട്ടിടങ്ങളും തകർന്നു വീണു. ഈ അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടാണ് 7 പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് പൊതുജനങ്ങൾ പരിഭ്രാന്തരായി. തീരദേശത്ത് താമസിക്കുന്ന ആളുകൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് സർക്കാർ ഭരണകൂടം അഭ്യർത്ഥിച്ചിട്ടുണ്ട്.

Advertisment