യു എസ്: നമ്മുടെ പല ടെക്ക് കമ്പനികളും നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യം നന്നായി മുതലെടുത്തു. അവർ ഫാക്ടറികൾ ചൈനയിൽ സ്ഥാപിച്ചു, ജീവനക്കാരെ ഇന്ത്യയിൽ നിന്നും റിക്രൂട്ട് ചെയ്തു ,ലാഭം അയർലൻഡിൽ കൊണ്ടു പോ യി ഒളിപ്പിച്ചതായും യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു . ഇവിടെ അവർ സ്വന്തം രാജ്യക്കാരായ അമേ രിക്കക്കാരുടെ ശബ്ദം പോലും കേൾക്കാൻ തയ്യാറാ യില്ല. അതായത് അവരുടെ ആവശ്യങ്ങൾ പൂർണ്ണമായും നിരസിക്കപ്പെട്ടു "
" എൻ്റെ നേതൃത്വത്തിൽ ആ യുഗം പൂർണ്ണമായും അവസാനിക്കുകയാണ്. മാത്രവുമല്ല, ഇന്ത്യയിലോ മറ്റേ തെങ്കിലും രാജ്യത്തോ നിർമ്മിക്കുന്ന ഐ ഫോണുകൾ അമേരിക്കയിൽ വിൽക്കാൻ ശ്രമിച്ചാൽ 25 % താരിഫ് അധികം ചുമത്തപ്പെടും. ടിം കുക്കിനോട് ഞാൻ മാന്യമായി ആവശ്യപ്പെട്ടതാണ് ഐ ഫോൺ ഇന്ത്യയിൽ നിന്നൊഴിവാക്കി അമേരിക്കയിൽ നിർമ്മിക്കാൻ.. പക്ഷേ കേട്ടില്ല " എന്നും ട്രംപ് പറഞ്ഞു