മാരക വൈറസ് ഭീഷണിയിൽ എത്യോപ്യ, മാർബർഗ്. സ്ഥിരീകരിച്ചത് 9 പേർക്ക്. അതീവ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

അതീവ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്

New Update
Rwanda_Marburg_Outbreak_35364

അഡിസ് അബാബ: മാരക വൈറസ് ഭീഷണിയിൽ എത്യോപ്യ. എത്യോപ്യയുടെ തെക്കൻ മേഖലയിലാണ് മാരകമായ മാർബർഗ് വൈറസ് ബാധ പൊട്ടിപ്പുറത്ത്. 

Advertisment

രോഗം മനുഷ്യരിൽ സ്ഥിരീകരിച്ചതായി ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വിശദമാക്കുന്നത്. 88 ശതമാനം വരെ മരണ നിരക്കുള്ള രോഗത്തിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണ്. 

അതീവ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എബോളയ്ക്ക് സമാനമായ രീതിയിൽ മാരകമായ പാത്തോജനാണ് മാർബർഗ് വൈറസിനുള്ളത്. 

രക്തസ്രാവം, പനി, ഛർദ്ദി, വയറിളക്കം അടക്കം രൂക്ഷമായ ലക്ഷണങ്ങളാണ് വൈറസ് ബാധയ്ക്കുള്ളത്. 21 ദിവസമാണ് വൈറസിന്റെ ഇൻകുബേഷൻ സമയം. ശരീര സ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത്.

Advertisment