ട്രംപുമായുള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾക്കൊടുവിൽ രാജിവെച്ച് മാർജോറി ടെയ്‌ലർ ഗ്രീൻ

New Update
afp_691992c291e7-1763283650

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​യി​ലെ തീ​വ്ര വ​ല​തു​പ​ക്ഷ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യും യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ‘മേ​ക്ക് അ​മേ​രി​ക്ക ഗ്രേ​റ്റ് എ​ഗെ​യ്ൻ’ (മാ​ഗ) പ്ര​സ്ഥാ​ന​ത്തി​ന്റെ ഐ​ക്ക​ണു​മാ​യ റി​പ്പ​ബ്ലി​ക്ക​ൻ നി​യ​മ​സ​ഭാം​ഗം മാ​ർ​ജോ​റി ടെ​യ്‌​ല​ർ ഗ്രീ​ൻ കോ​ൺ​ഗ്ര​സി​ലെ സ്ഥാ​നം രാ​ജി​വെ​ച്ചു.

Advertisment

ലൈം​ഗി​ക കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘എ​പ്സ്റ്റീ​ൻ’ ഫ​യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്തി​​ടെ ട്രം​പു​മാ​യി അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​രു​ന്നു. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന് കീ​ഴി​ൽ മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ട​താ​യി ഗ്രീ​ൻ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച നീ​ണ്ട രാ​ജി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ലൈം​ഗി​ക കു​റ്റ​വാ​ളി​യെ​ന്ന് വി​ധി​ക്ക​പ്പെ​ട്ട ജെ​ഫ്രി എ​പ്സ്റ്റീ​നെ​ക്കു​റി​ച്ചു​ള്ള സ​ർ​ക്കാ​റി​ന്റെ ഫ​യ​ലു​ക​ൾ പു​റ​ത്തു​വി​ട്ട​തി​ന് ട്രം​പു​മാ​യു​ള്ള തു​റ​ന്ന വാ​ദ​മാ​ണ് ഗ്രീ​നി​നെ പു​റ​ത്തേ​ക്ക് ന​യി​ച്ച​ത്.

Advertisment