പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നു; നയതന്ത്ര പരിഹാരത്തിന് ആഹ്വാനം ചെയ്ത് കാനഡ പ്രധാനമന്ത്രി

മേഖലയിലെ സംഘര്‍ഷം അതിവേഗം ലഘൂകരിക്കേണ്ടതുണ്ട്. പ്രശ്‌നപരിഹാരത്തിനായി നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണം.

New Update
Untitled

സിഡ്നി: പശ്ചിമേഷ്യയില്‍ ഇറാനുനേരെയുണ്ടായ യുഎസ്-ഇസ്രായേല്‍ സൈനിക നടപടികളെത്തുടര്‍ന്ന് ഉടലെടുത്ത യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ നയതന്ത്ര ഇടപെടലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിഡ്നിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

മേഖലയിലെ സംഘര്‍ഷം അതിവേഗം ലഘൂകരിക്കേണ്ടതുണ്ട്. പ്രശ്‌നപരിഹാരത്തിനായി നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണം.


സൈനിക നീക്കങ്ങള്‍ക്കപ്പുറം വിശാലമായ രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ പ്രതിസന്ധിക്ക് അറുതി വരുത്താനാകൂ. വലിയൊരു യുദ്ധത്തിലേക്ക് ലോകം നീങ്ങാതിരിക്കാന്‍ എല്ലാ കക്ഷികളും പ്രതിബദ്ധത കാണിക്കണം.


യുദ്ധമുഖത്ത് നിരപരാധികളായ സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കണം. ആണവായുധ വ്യാപനവും തീവ്രവാദവും അവസാനിപ്പിക്കാന്‍ ശാശ്വതമായ ഉടമ്പടികള്‍ കണ്ടെത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ പശ്ചിമേഷ്യ അതീവ സ്‌ഫോടനാത്മകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ കാനഡ ഉള്‍പ്പെടെയുള്ള ലോകശക്തികള്‍ സമാധാന നീക്കങ്ങളുമായി രംഗത്തെത്തുന്നത് നയതന്ത്ര തലത്തില്‍ നിര്‍ണ്ണായകമാണ്.

ഇറാനിലെ ആണവ കേന്ദ്രങ്ങളെയും നേതൃത്വത്തെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ആഗോള രാഷ്ട്രീയ ക്രമത്തെ തന്നെ മാറ്റിമറിച്ചേക്കുമെന്ന ആശങ്കയാണ് മാര്‍ക്ക് കാര്‍ണിയുടെ വാക്കുകളിലും പ്രതിഫലിക്കുന്നത്.

Advertisment