അമേരിക്കൻ നയങ്ങൾക്കെതിരെ കാനഡ പ്രധാനമന്ത്രി; 'റൂൾസ് ബേസ്ഡ് ഓർഡർ' വെറും നുണ; ട്രംപിനെ കടന്നാക്രമിച്ച് മാർക്ക് കാർണി

അമേരിക്കന്‍ ആധിപത്യം ചില ഗുണങ്ങള്‍ നല്‍കിയിരുന്നിരിക്കാം, എന്നാല്‍ ഇപ്പോള്‍ ആ കരാറുകള്‍ക്കൊന്നും പ്രസക്തിയില്ലെന്ന് കാര്‍ണി വ്യക്തമാക്കി.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ഡാവോസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക-വിദേശ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി.

Advertisment

ലോകത്ത് നിലനിന്നിരുന്ന അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രമം ഭാഗികമായി നുണയായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ ഡാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് ട്രംപിന്റെ പേരെടുത്ത് പറയാതെ അമേരിക്കന്‍ നയങ്ങള്‍ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.

പഴയ നിയമങ്ങള്‍ ഇനി തിരിച്ചു വരില്ല


ലോകം ഇപ്പോള്‍ ഒരു പരിവര്‍ത്തന ഘട്ടത്തിലല്ല, മറിച്ച് വലിയൊരു തകര്‍ച്ചയുടെ നടുവിലാണെന്ന് മാര്‍ക്ക് കാര്‍ണി പറഞ്ഞു. 'നമുക്ക് നേരിട്ട് കാര്യങ്ങള്‍ സംസാരിക്കാം. പഴയ ലോകക്രമം ഇനി തിരിച്ചുവരാന്‍ പോകുന്നില്ല. അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ആ പഴയ കഥ ഒരു പരിധിവരെ കള്ളമായിരുന്നുവെന്ന് നമുക്കറിയാമായിരുന്നു,' അദ്ദേഹം പറഞ്ഞു.


അമേരിക്കന്‍ ആധിപത്യത്തിനെതിരെ വിമര്‍ശനം

ശക്തരായ രാജ്യങ്ങള്‍ തങ്ങള്‍ക്ക് സൗകര്യപ്രദമാകുമ്പോള്‍ നിയമങ്ങളില്‍ നിന്ന് സ്വയം ഒഴിവുവാങ്ങുന്നു. വന്‍ശക്തികള്‍ ഇപ്പോള്‍ നികുതികളെയും സാമ്പത്തിക അടിത്തറയെയും ആയുധമാക്കുകയാണ്. വിതരണ ശൃംഖലകളിലെ വിള്ളലുകള്‍ മറ്റ് രാജ്യങ്ങളെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്നു.

അമേരിക്കന്‍ ആധിപത്യം ചില ഗുണങ്ങള്‍ നല്‍കിയിരുന്നിരിക്കാം, എന്നാല്‍ ഇപ്പോള്‍ ആ കരാറുകള്‍ക്കൊന്നും പ്രസക്തിയില്ലെന്ന് കാര്‍ണി വ്യക്തമാക്കി.

കാനഡയുടെ പുതിയ നയം


ലോക വ്യാപാര സംഘടന, ഐക്യരാഷ്ട്രസഭ തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ദുര്‍ബലപ്പെട്ടിരിക്കുകയാണെന്ന് കാര്‍ണി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കാനഡ ശ്രമിക്കും. 


രാജ്യത്തിന്റെ ആഭ്യന്തര ശേഷി വര്‍ദ്ധിപ്പിക്കാനും വ്യാപാര ബന്ധങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാനും ലക്ഷ്യമിട്ടുള്ള 'പ്രായോഗികവും തത്വാധിഷ്ഠിതവുമായ' തന്ത്രമായിരിക്കും കാനഡ ഇനി സ്വീകരിക്കുകയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

അമേരിക്ക ഏര്‍പ്പെടുത്തുന്ന ഇറക്കുമതി നിയന്ത്രണങ്ങള്‍ കാനഡയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കാനിരിക്കെയാണ് മാര്‍ക്ക് കാര്‍ണിയുടെ ഈ കടുത്ത പ്രതികരണം.

Advertisment