മസ്കത്ത്: ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ യാഥാർഥ്യമാകുമെന്ന് ജിസി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി. നടപടികൾ അവസാനഘത്തിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ജിസിസി രാജ്യങ്ങളുടെ പാസ്പോർട്ട് വകുപ്പ് മേധാവികളുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഏകീകൃത വിസ എന്ന ആശയത്തെ യാഥാർഥ്യമാക്കാൻ പിന്തുണ നല്കിയവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
വിസക്ക് അംഗീകാരം ലഭിക്കുന്നതോടെ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ആറു രാജ്യങ്ങളിൽ മറ്റൊരു വിസ എടുക്കാതെ സഞ്ചരിക്കാനാകും.
ഇതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികൾ കൂടുതൽ എത്തുമെന്നും അത് വഴി ബിസിനസ് രംഗത്ത് കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
30 ദിവസത്തിലധികം യാത്ര ചെയ്യാൻ അനുവദിക്കുന്ന വിസ ‘ജി.സി.സി ഗ്രാൻഡ് ടൂർസ്’ എന്ന് പേരിലായിരിക്കും അറിയുക.