റോച്ചസ്റ്റര്‍: ന്യൂയോര്‍ക്കിലെ അപ്സ്റ്റേറ്റിലെ പാര്‍ക്കില്‍ ഞായറാഴ്ച നടന്ന കൂട്ട വെടിവയ്പില്‍ ഒരാള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വൈകുന്നേരം 6:20 ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞയുടന്‍ പാര്‍ക്കിലെത്തിയതായി റോച്ചസ്റ്റര്‍ പോലീസ് പറഞ്ഞു. സ്ഥലത്ത് വെടിയേറ്റ നിരവധി ആളുകളെ മുറിവുകളോടെ കണ്ടെത്തി. 20 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.
മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക് ഏറ്റിട്ടുണ്ട്. അഞ്ച് പേരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ക്യാപ്റ്റന്‍ ഗ്രെഗ് ബെല്ലോ പറഞ്ഞു.
വെടിയേറ്റ് മരിച്ചയാളുടെ ഐഡന്റിറ്റി കുടുംബത്തെ വിവരം അറിയിക്കും വരെ പുറത്തുവിട്ടിട്ടില്ലെന്നും ബെല്ലോ പറഞ്ഞു.