കാലിഫോർണിയയിലെ ഷെവ്‌റോണിന്റെ എൽ സെഗുണ്ടോ റിഫൈനറിയിൽ വൻ തീപിടുത്തം

സംഭവത്തിന്റെ നാടകീയമായ ദൃശ്യങ്ങള്‍ ദൃക്സാക്ഷികള്‍ പകര്‍ത്തി. പെട്ടെന്നുള്ള പൊട്ടിത്തെറി പ്രദേശത്ത് പരിഭ്രാന്തി പരത്തിയെങ്കിലും, അധികൃതര്‍ പെട്ടെന്ന് പ്രതികരിച്ചു. 

New Update
Untitled

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സിലെ ഷെവ്റോണിന്റെ എല്‍ സെഗുണ്ടോ റിഫൈനറിയില്‍ വ്യാഴാഴ്ച രാത്രി വന്‍ തീപിടുത്തമുണ്ടായി. 

Advertisment

റിഫൈനറി പരിസരത്ത് ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന് യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.  സംഭവത്തെക്കുറിച്ച് കോളുകള്‍ ലഭിച്ചയുടനെ അടിയന്തര സേവനങ്ങള്‍ സ്ഥലത്തെത്തി. പരിക്കുകളോ ഒഴിപ്പിക്കലോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സംഭവത്തിന്റെ നാടകീയമായ ദൃശ്യങ്ങള്‍ ദൃക്സാക്ഷികള്‍ പകര്‍ത്തി. പെട്ടെന്നുള്ള പൊട്ടിത്തെറി പ്രദേശത്ത് പരിഭ്രാന്തി പരത്തിയെങ്കിലും, അധികൃതര്‍ പെട്ടെന്ന് പ്രതികരിച്ചു. 

സംഭവത്തെക്കുറിച്ച് ഷെവ്റോണ്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ലാത്തതിനാല്‍ സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Advertisment