എല്ലാ രീതിയിലും നിരാശയിലാണ്ടുപോയ നേപ്പാൾ ജനതക്ക് രക്ഷകനായി ബാലേന്ദ്ര ഷാ... ഇനി നേപ്പാൾ പ്രധാനമന്ത്രി...

New Update
balaendra shah

മാവോയിസ്റ്റ് - കമ്യുണിസ്റ്റു പാർട്ടികളുടെ കാപട്യവും കോൺഗ്രസ്സ് അഴിമതികളും കണ്ടു മനംമടുത്ത നേപ്പാൾ ജനത ഇന്നുറ്റുനോക്കുന്ന ഏകനേതാവ് കാഠ്‌മണ്ഡു മേയറായ ബാലൻ എന്നറിയപ്പെടുന്ന ബാലേന്ദ്ര ഷായാണ്.
നേപ്പാൾ പ്രക്ഷോഭം ജെൻ സി  (Gen Z)  രൂക്ഷമായപ്പോൾ പ്രധാനമന്ത്രി കെ.പി ഓലി രാജിവച്ചശേഷം  ബാലേന്ദ്ര ഷാഹ്  ഫേസ് ബുക്കിൽ ഇങ്ങനെ കുറിച്ചു. 

Advertisment

" ഞാനാദ്യമേ പറയുന്നു ഇത് ജന പ്രക്ഷോഭമാണ്.പ്രിയ ജനങ്ങളെ നിങ്ങളുടെ ഘാതകൻ രാജിവച്ചുപോയി. ഇനി എല്ലാവരും ആത്മസംയമനം പാലിക്കണം. പൊതുസ്വത്തുക്കൾ നശിപ്പിക്കുന്നത് നമ്മുടെ സ്വന്തം സ്വത്തുക്കൾ നശിപ്പിക്കുന്നതിനുതുല്യമാണ്. ഇനി നിങ്ങളുടെ ഭരണസാരഥ്യമാണ് വരാൻ പോകുന്നത്. അതിനു തയ്യാറെടു ക്കുക. സൈന്യാധിപനുമായുള്ള ചർച്ചക്കായി ഒരുങ്ങുക. അതിനുമുൻപ് പാർലമെന്റ് പിരിച്ചുവിടേണ്ടതുണ്ട് "

വലിയ ആവേശത്തോടെയാണ് ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ് ജനം സ്വീകരിച്ചത്. ജനാധിപത്യത്തിന്റെ പേരുപറഞ്ഞ് ഖജനാവ് കട്ടുമുടിച്ചു ധനാഢ്യരായി ആഡംബരജീവിതം നയിച്ച കമ്യുണിസ്റ്റ് - കോൺഗ്രസ്സ് രാഷ്ട്രീയത്തോട് നേപ്പാൾ ജനത വിടപറഞ്ഞിരിക്കുന്നു.

ഇത് എല്ലാ തരത്തിലും പൊറുതിമുട്ടിയ നേപ്പാളിലെ യുവജനത ജെൻ സി നടത്തിയ പോരാട്ടവിജയമാണ്. അല്ലാതെ അമേരിക്കയോ ഇന്ത്യയോ ഒന്നുമല്ല ഇതിനുപിന്നിൽ. അങ്ങനെ വ്യാഖ്യാനിക്കുന്നത് അഴിമതിക്കാരെ പിന്തുണയ്ക്കുന്ന ഒരു കൂട്ടമാളുകൾ മാത്രമാണ്.

ബാംഗ്ലൂരിൽ സിവിൽ എഞ്ചിനീയറിംഗ് മാസ്റ്റർ ഡിഗ്രി പഠനം പൂർത്തിയാക്കിയ റാപ്പറും ,കവിയും ,എഴുത്തു കാരനുമായ ബാലേന്ദ്ര ഷാ എന്ന 35 കാരൻ ഒരു രാഷ്ട്ട്രീയപാർട്ടിയിലും അംഗമായിരുന്നില്ല.

കാഠ്‌മണ്ഡു മേയറായി മത്സരിച്ചത് തികച്ചും സ്വന്തന്ത്രനായി. തോൽപ്പിച്ചതോ കൊണ്ഗ്രെസ്സ്- കമ്യുണിസ്റ്റ് സ്ഥാനാർത്ഥികളെ. ജയിച്ചത് വൻ ഭൂരിപക്ഷത്തിൽ (38341 - 61767). മൂന്നാം സ്ഥാനത്തായിരുന്നു കമ്യുണിസ്റ്റ് സ്ഥാനാർഥി. അങ്ങനെ 32 മത്തെ വയസ്സിൽ അദ്ദേഹം രാഷ്ട്രീയക്കാരനല്ലാത്ത നേപ്പാളിലെ മേയറായി.

എല്ലാ രീതിയിലും നിരാശയിലാണ്ടുപോയ നേപ്പാൾ ജനത തങ്ങളുടെ രക്ഷകനായി ഇന്ന് ഏറെ പ്രതീക്ഷയോ ടെ ഉറ്റുനോക്കുന്ന നേതാവാണ് ബാലേന്ദ്ര ഷാ എന്ന കാഠ്‌മണ്ഡു മേയർ.

Advertisment