New Update
/sathyam/media/media_files/2025/10/29/images-73-2025-10-29-23-07-54.jpg)
ഹവാന: ജമൈക്കയിൽ വ്യാപക നാശനഷ്ടം വിതച്ച ‘മെലീസ’ ചുഴലിക്കാറ്റ് ഇപ്പോൾ ക്യൂബയിലെത്തി. മണിക്കൂറിൽ 195 കിലോമീറ്റർ വേഗതയിൽ ക്യൂബയുടെ തെക്കൻ തീരം തൊട്ടതായി യു.എസ്. നാഷണൽ ഹരിക്കേൻ സെൻറർ അറിയിച്ചു.
Advertisment
കൊടുങ്കാറ്റിനോടനുബന്ധിച്ചുള്ള കനത്ത മഴയിൽ മിന്നൽപ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ അപകടങ്ങൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. കൊടുങ്കാറ്റിന്റെ പാതയിലുളള ഏഴ് ലക്ഷത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ക്യൂബൻ സർക്കാർ അറിയിച്ചു.
അതേസമയം, കാറ്റിന്റെ വേഗം ക്രമേണ കുറയുന്നുണ്ടെങ്കിലും, അപകട സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നതായി അധികൃതർ വ്യക്തമാക്കി.
ജമൈക്കയിലെ വിവിധ ഭാഗങ്ങളിൽ മിന്നൽപ്രളയം ഉണ്ടായി, അഞ്ചുലക്ഷം വീടുകളിൽ വൈദ്യുതി വിതരണം നിലച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. രക്ഷാപ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us