/sathyam/media/media_files/2025/10/29/melissa-2025-10-29-14-47-31.jpg)
ജമൈക്ക: ജമൈക്കയില്‍ കനത്ത നാശം വിതച്ചുകൊണ്ട് കരതൊട്ട് മെലിസ ചുഴലിക്കാറ്റ്. ഈ വര്‍ഷം ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റാണ് കരീബിയന്‍ ദ്വീപ് രാജ്യമായ ജമൈക്കയില്‍ എത്തിയത്.
കാറ്റഗറി അഞ്ചില്‍ പെടുന്ന തീവ്രചുഴലിയാണ് മെലിസ. ജമൈക്കയിലെ ന്യൂ ഹോപ്പ് പ്രദേശത്തേക്ക് മെലിസ എത്തിയപ്പോള്‍ മണിക്കൂറില്‍ 295 കിലോമീറ്ററിലധികം വേഗതയില്‍ കാറ്റ്, കനത്ത മഴ, ഉയര്‍ന്ന തിരമാലകള്‍ എന്നിവ ഉണ്ടായി.
നിരവധി തീരദേശ പട്ടണങ്ങളില്‍ മരങ്ങള്‍ കടപുഴകി, വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു, നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി, ഏറ്റവും മോശം അവസ്ഥ ഇനിയും വരാനിരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
മെലിസ ജമൈക്കയ്ക്ക് മേല്‍ വന്‍ ദുരന്തം സൃഷ്ടിക്കുമെന്നാണ് അതികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശക്തമായ കാറ്റും കനത്ത മഴയും തുടരുന്ന ജമൈക്കയുടെ തെക്കന്‍ പ്രദേശങ്ങളെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക. സര്‍ക്കാര്‍ ദേശീയ ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us