ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം നടത്തിയ അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ജോര്‍ജ്ജ് സോറോസ് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് മെലോണി പറഞ്ഞു.
അവര്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുകയും അവരുടെ പണശക്തി ഉപയോഗിച്ച് രാഷ്ട്രങ്ങളെ അസ്ഥിരപ്പെടുത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി മോദിയെ ലക്ഷ്യം വച്ചുകൊണ്ട് അദാനി വിഷയത്തില്‍ ഇന്ത്യയില്‍ ജനാധിപത്യപരമായ മാറ്റം ഉണ്ടാകുമെന്ന് സോറോസ് അവകാശപ്പെട്ടിരുന്നു
2020-ല്‍, ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുന്നതിനെ സോറോസ് എതിര്‍ത്തു, മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് പറഞ്ഞു.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും എന്നാല്‍ നരേന്ദ്ര മോദി ജനാധിപത്യവാദിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടുവെന്നാരോപിച്ച് എലോണ്‍ മസ്‌ക് വിമര്‍ശിക്കപ്പെടുന്ന സമയത്താണ് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം
യൂറോപ്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് മസ്‌ക് പറഞ്ഞതെല്ലാം ജനാധിപത്യത്തിന് ഒരു തരത്തിലും ഭീഷണിയല്ലെന്നും സോറോസ് ജനാധിപത്യത്തിന് ഭീഷണിയാണെന്നും മെലോണി പറഞ്ഞു.