ല​യ​ണ​ൽ മെ​സി​യു​ടെ സ​ഹോ​ദ​രി ഓ​ടി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. അ​പ​ക​ടം ജ​നു​വ​രി മൂ​ന്നി​ന് വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​

New Update
messi sister

മി​യാ​മി: ല​യ​ണ​ൽ മെ​സി​യു​ടെ സ​ഹോ​ദ​രി മ​രി​യ സോ​ൾ ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​തി​ലി​ൽ ഇ​ടി​ച്ചു​ക​യ​റി. ജ​നു​വ​രി മൂ​ന്നി​ന് വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ടം.

Advertisment

മ​രി​യ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ങ്കി​ലും കാ​ലി​ലും കൈ​യ്ക്കും പൊ​ട്ട​ലും ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലു​മേ​റ്റു. മ​യാ​മി​യി​ൽ വ​ച്ചാ​ണ് മ​രി​യ ഓ​ടി​ച്ച എ​സ്‌​യു​വി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

മ​രി​യ, മാ​താ​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പ​രി​ച​ര​ണ​ത്തി​ലാ​ണ്. മെ​സി​യു​ടെ ക്ല​ബാ​യ ഇ​ന്‍റ​ർ മ​യാ​മി​യു​ടെ അ​ണ്ട​ർ 19 ടീം ​പ​രി​ശീ​ല​ക​ൻ ജൂ​ലി​യ​ൻ തു​ലി അ​രെ​ല്ലാ​നോ​യു​മാ​യാ​ണ് മ​രി​യ​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വി​വാ​ഹം നീ​ട്ടി​വ​ച്ചു. മ​രി​യ പൂ​ർ​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ ഏ​റെ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ലാ​ണ് വി​വാ​ഹം മാ​റ്റി​വ​യ്ക്കാ​ൻ ഇ​രു​വ​രു​ടെ​യും കു​ടും​ബം തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Advertisment