മെട്രോ ട്രെയിനിൽ ഇടിമിന്നലേറ്റു: യാത്രക്കാർ തുരങ്കത്തിനുള്ളിൽ കുടുങ്ങി

ടെക്നീഷ്യന്മാർ എത്തി രക്ഷാപ്രവർത്തനം നടത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. അധികൃതരുടെ സ്ഥിരീകരണമനുസരിച്ച് യാത്രക്കാരിൽ ആർക്കും പരുക്കേറ്റിട്ടില്ല

New Update
metro

സിഡ്നി: സിഡ്നിയിൽ ചാറ്റ്‌സ്‌വുഡ്- മക്വ്വാരി പാർക്ക് റൂട്ടിൽ സഞ്ചരിച്ചിരുന്ന മെട്രോ ട്രെയിനിൽ മിന്നലേറ്റതിനെത്തുടർന്ന് പവർ തകരാർ സംഭവിച്ചു. ഇതോടെ ട്രെയിൻ തുരങ്കത്തിനുള്ളിൽ കുടുങ്ങുകയും യാത്രക്കാർക്ക് വലിയ ഭീതിയും അസൗകര്യവും നേരിടേണ്ടിവരികയും ചെയ്തു. 

Advertisment

അടിയന്തരമായി ടെക്നീഷ്യന്മാർ എത്തി രക്ഷാപ്രവർത്തനം നടത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. അധികൃതരുടെ സ്ഥിരീകരണമനുസരിച്ച് യാത്രക്കാരിൽ ആർക്കും പരുക്കേറ്റിട്ടില്ല. സംഭവത്തെ തുടർന്ന് മെട്രോ സർവീസുകൾ മണിക്കൂറുകളോളം തടസ്സപ്പെട്ടു. 

Metro
Advertisment