277 പേരുമായി പോയ മെക്സിക്കൻ നാവികസേനയുടെ കപ്പൽ ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലത്തിൽ ഇടിച്ചു, 19 പേർക്ക് പരിക്കേറ്റു

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

New Update
Mexican Navy ship with 200 onboard hits New York's Brooklyn Bridge, 19 injured

മെക്‌സികോ:  277 പേരുമായി പോയ മെക്‌സിക്കന്‍ നാവികസേനയുടെ കപ്പല്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ പാലത്തില്‍ ഇടിച്ച് 19 പേര്‍ക്ക് പരിക്കേറ്റു. 

Advertisment

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.


കപ്പലിലെ എല്ലാവരുടെയും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയില്‍ അപകടത്തിലേക്ക് നയിച്ച നിമിഷം പകര്‍ത്തിയിട്ടുണ്ട്. 147 അടി ഉയരമുള്ള രണ്ട് കൊടിമരങ്ങള്‍ പാലത്തില്‍ ഇടിക്കുന്നത് കാണാം.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. കുവാഹെമോക് ഒരു മെക്‌സിക്കന്‍ നാവികസേന പരിശീലന കപ്പലാണ്. 15 രാജ്യങ്ങളിലായി 22 തുറമുഖങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. ന്യൂയോര്‍ക്ക് ഹാര്‍ബറില്‍ നിന്ന് പുറപ്പെടുന്നതിനിടെയാണ് കാഡറ്റ് പരിശീലന കപ്പല്‍ അപകടത്തില്‍പ്പെട്ടത്.