New Update
/sathyam/media/media_files/2025/10/11/photos173-2025-10-11-20-15-08.png)
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 28 പേർക്ക് ജീവഹാനി സംഭവിച്ചതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്.
Advertisment
മെക്സിക്കോയുടെ മധ്യ-തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയാണ് പെയ്തത്. ഇതേത്തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. മധ്യ സംസ്ഥാനമായ ഹിഡാൽഗോയിലാണ് വലിയ നാശനഷ്ടം നേരിട്ടത്. ഇതുവരെയായി 28 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം.
മണ്ണിടിച്ചിലിൽ ആയിരം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കൂടാതെ, 59 ആശുപത്രികളും ക്ലിനിക്കുകളും 308 സ്കൂളുകളും തകർന്നു. 17 സംസ്ഥാനങ്ങളിലെ 84 മുനിസിപ്പാലിറ്റികളിൽ വൈദ്യുതി സേവനങ്ങൾ തടസ്സപ്പെട്ടതിനാൽ ജനങ്ങൾ ഏറെ ദുരിതത്തിലായി.