മെക്സിക്കോ സിറ്റി: അവധി ആഘോഷത്തിന് കടൽത്തീരത്ത് എത്തി കാണാതായ 9 വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. വെട്ടി നുറുക്കിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ മാസം മെക്സിക്കോയിൽ നിന്ന് കാണാതായ 9 വിദ്യാർത്ഥികളുടെ മൃതദേഹമാണ് ഉപേക്ഷിക്കപ്പെട്ട വാഹനത്തിനുള്ളിൽ വിവിധ ബാഗുകളിലാക്കിയ നിലയിൽ കണ്ടെത്തിയത്.
മെക്സിക്കോ സിറ്റിയിൽ നിന്ന് 280 കിലോമീറ്റർ അകലെയുള്ള പൂബ്ലെ ആൻർ ഓക്സാക്കായിലെ ദേശീയ പാതയിലാണ് മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെക്സിക്കോയിലെ ലഹരി മരുന്ന് സംഘങ്ങളാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
ഫെബ്രുവരി 27നാണ് ഇവരെ കാണാതായത്. ത്ലാക്സാല സ്വദേശികളായ ഈ വിദ്യാർത്ഥികൾ ലോസ് സാക്കപോക്സ്റ്റ്‌ലാസ് എന്ന ലഹരി കാർട്ടലിന്റെ ഭാഗമെന്നാണ് സംശയിക്കപ്പെടുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.