വാഷിംങ്ഡൺ: 9,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2023 ന് ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണ് മൈക്രോസോഫ്റ്റ് നടത്തുന്നത്.
2024 ജൂൺ വരെ ലോകമെമ്പാടുമായി ഏകദേശം 228,000 ജീവനക്കാരുണ്ടായിരുന്ന മൈക്രോസോഫ്റ്റ് കമ്പനി സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജൂണിൽ സെയിൽ മേഖലയിൽ ആയിരക്കണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കാൻ ടെക് ഭീമൻ പദ്ധതിയിട്ടിരുന്നു. മെയ് മാസത്തിൽ മൈക്രോസോഫ്റ്റ് പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് ഏകദേശം 6,000 ജീവനക്കാരെ ബാധിച്ചു.
കഴിഞ്ഞ വർഷത്തെ സമാനമായ വെട്ടിക്കുറവുകൾക്ക് ശേഷം, സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ കമ്പനികൾ ശ്രമിക്കുന്നതിനാൽ കോർപ്പറേറ്റ് അമേരിക്കയിൽ വിവിധ മേഖലകളിലായി നിരവധി തൊഴിൽ വെട്ടിക്കുറവുകൾ തുടരുന്നു.