യുഎഇയിലെ ഓസ്‌ട്രേലിയൻ സൈനിക താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

'വര്‍ഷങ്ങളായി അല്‍ മിന്‍ഹാദിലുള്ള ഓസ്ട്രേലിയന്‍ ആസ്ഥാനത്ത് നിരവധി സൈനികര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

New Update
Untitled

കാന്‍ബറ: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഓസ്ട്രേലിയന്‍ സൈനിക താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

ദുബായിക്ക് സമീപമുള്ള അല്‍ മിന്‍ഹാദ് എയര്‍ ബേസിന് നേരെയാണ് ആക്രമണമുണ്ടായത്. പശ്ചിമേഷ്യയിലെ ഓസ്ട്രേലിയയുടെ സൈനിക നീക്കങ്ങളുടെ പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബാണ് ഈ താവളം. ഇറാന്‍ യുദ്ധം ആരംഭിച്ച ആദ്യ രാത്രിയിലാണ് ഈ ഡ്രോണ്‍ ആക്രമണം നടന്നതെന്ന് ചൊവ്വാഴ്ച സെവന്‍ നെറ്റ്വര്‍ക്ക് ടെലിവിഷനോട് സംസാരിക്കവെ മാര്‍ലെസ് പറഞ്ഞു.


'വര്‍ഷങ്ങളായി അല്‍ മിന്‍ഹാദിലുള്ള ഓസ്ട്രേലിയന്‍ ആസ്ഥാനത്ത് നിരവധി സൈനികര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. അവരെല്ലാവരും സുരക്ഷിതരാണെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു. 

യുഎഇ ഉള്‍പ്പെടെ വിവിധ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലായി നൂറിലധികം ഓസ്ട്രേലിയന്‍ സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും, അല്‍ മിന്‍ഹാദ് ബേസ് തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment