ഫ്‌ലോറിഡയിലുടനീളം നാശം വിതച്ച് മില്‍ട്ടണ്‍ ചുഴലിക്കാറ്റ്; നിരവധി മരണം, ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ഹെലന്‍ ചുഴലിക്കാറ്റ് നാശം വിതച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് മില്‍ട്ടണ്‍ എത്തിയത്. 

New Update
Milton

ഫ്‌ളോറിഡ: ഫ്‌ലോറിഡയിലുടനീളം നാശം വിതച്ച് മില്‍ട്ടണ്‍ ചുഴലിക്കാറ്റ്. കാറ്റഗറി 2 ആയി ദുര്‍ബലമാകുന്നതിന് മുമ്പ് കാറ്റഗറി 3 കൊടുങ്കാറ്റായാണ് മില്‍ട്ടണ്‍ കരയില്‍ എത്തിയത്.

Advertisment

ബുധന്‍ രാത്രിയാണ് ടാംപയ്ക്ക് 112 കിലോമീറ്റര്‍ തെക്ക് സിയസ്റ്റ കീക്കിന് സമീപം മില്‍ട്ടണ്‍ കരതൊട്ടത്. ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് 125 വീട് തകര്‍ന്നു.

30 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി. ശക്തമായ കൊടുങ്കാറ്റ് ഒന്നിലധികം മരണങ്ങള്‍ക്ക് കാരണമായി. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു.

കരതൊട്ടപ്പോൾ 165 കിലോമീറ്ററായിവേഗം. 28 അടി ഉയരത്തിൽ തിരമാലകൾ അടിച്ചുകയറി. മിന്നൽപ്രളയമുണ്ടായി. ആറ്‌ വിമാനത്താവളങ്ങൾ അടച്ചു. കനത്ത മഴയില്‍ മരങ്ങൾ വ്യാപകമായി കടപുഴകി. ഹെലന്‍ ചുഴലിക്കാറ്റ് നാശം വിതച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് മില്‍ട്ടണ്‍ എത്തിയത്. 

Advertisment