തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിന് നേരെ മിസൈൽ വർഷം; രാജ്യമുടനീളം അപായ സൈറണുകൾ

മിസൈല്‍ വിക്ഷേപണം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ഇസ്രായേലിലെ വിവിധ നഗരങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങി.

New Update
Untitled

ടെല്‍ അവീവ്: ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാന്‍. ശനിയാഴ്ച രാത്രിയോടെ ഇറാന്റെ ഭാഗത്തുനിന്ന് ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.

Advertisment

മിസൈല്‍ വിക്ഷേപണം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ഇസ്രായേലിലെ വിവിധ നഗരങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങി. ജനങ്ങള്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് സൈന്യം മൊബൈല്‍ സന്ദേശത്തിലൂടെ കര്‍ശന നിര്‍ദ്ദേശം നല്‍കി.


ഇസ്രായേല്‍ ഇറാനില്‍ നടത്തിയ സംയുക്ത ആക്രമണത്തിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇറാന്റെ ഈ പ്രത്യാക്രമണം ഉണ്ടായിരിക്കുന്നത്. മേഖലയില്‍ പൂര്‍ണ്ണ തോതിലുള്ള യുദ്ധം ആരംഭിച്ചതിന്റെ സൂചനയാണിത്.

Advertisment