ബഹ്‌റൈനിൽ ഇറാൻ മിസൈൽ തകർന്നു വീണ് ഒരാൾ കൊല്ലപ്പെട്ടു

അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനമായ ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാന്‍ വന്‍തോതില്‍ ആക്രമണം നടത്തിയിരുന്നു.

New Update
Untitled

മനാമ: ഇറാന്‍ തൊടുത്തുവിട്ട മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ പതിച്ച് ബഹ്റൈനില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

Advertisment

സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ബോട്ടില്‍ ജോലി ചെയ്തിരുന്ന ഒരു വിദേശ തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്ന് ബഹ്റൈന്‍ സര്‍ക്കാര്‍ അറിയിച്ചു. നിലവിലെ യുദ്ധസാഹചര്യത്തില്‍ ബഹ്റൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്.


അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനമായ ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാന്‍ വന്‍തോതില്‍ ആക്രമണം നടത്തിയിരുന്നു.

ഇതുവരെ തങ്ങള്‍ക്കുനേരെ വന്ന 61 മിസൈലുകളും 34 ഡ്രോണുകളും തകര്‍ത്തതായി ബഹ്റൈന്‍ വ്യക്തമാക്കി. എന്നാല്‍ ചില മിസൈലുകള്‍ പ്രതിരോധം ഭേദിച്ച് കെട്ടിടങ്ങളിലും നാവിക താവളത്തിലും പതിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Advertisment