ഖത്തറിലും മിസൈൽ പതനം: അമേരിക്കൻ എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു

അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും പ്രാദേശിക മാധ്യമങ്ങള്‍ വഴിയുള്ള സുരക്ഷാ അറിയിപ്പുകള്‍ പിന്തുടരാനും നിര്‍ദ്ദേശമുണ്ട്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ദോഹ: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലേക്ക് പടരുന്നു. ഇറാന്റെ മിസൈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ യുഎസ് എംബസിക്ക് സമീപം താമസിക്കുന്നവരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. വ്യാഴാഴ്ച ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായുള്ള ഈ നിര്‍ണ്ണായക നീക്കം ഔദ്യോഗികമായി അറിയിച്ചത്.

Advertisment

അമേരിക്കന്‍ എംബസിയുടെ ചുറ്റളവില്‍ താമസിക്കുന്ന സ്വദേശികളെയും വിദേശികളെയും താല്‍ക്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.


ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങള്‍ ഖത്തറിലും ആഘാതം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഈ കടുത്ത നടപടി. എംബസി ലക്ഷ്യമിട്ടുള്ള ആക്രമണ സാധ്യതകള്‍ അധികൃതര്‍ തള്ളിക്കളയുന്നില്ല.

'പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടിയാണിതെന്നും സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും' മന്ത്രാലയം എക്‌സിലൂടെ വ്യക്തമാക്കി.


യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എംബസി പരിസരത്തുള്ളവരും നയതന്ത്ര മേഖലയില്‍ ജോലി ചെയ്യുന്നവരും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അറിയിപ്പുണ്ട്.


അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും പ്രാദേശിക മാധ്യമങ്ങള്‍ വഴിയുള്ള സുരക്ഷാ അറിയിപ്പുകള്‍ പിന്തുടരാനും നിര്‍ദ്ദേശമുണ്ട്.

Advertisment