ബംഗ്ലാദേശിലെ പിറോജ്പൂരിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആൾക്കൂട്ട ആക്രമണം തുടരുന്നു, ഹിന്ദു ഉടമസ്ഥതയിലുള്ള വീട് കത്തിച്ചു

'പിറോജ്പൂരിലെ ദുമ്രിതോള ഗ്രാമത്തില്‍, സാഹ കുടുംബത്തിന്റെ വീട്ടിലെ അഞ്ച് മുറികള്‍ ഹിന്ദു വിദ്വേഷികളായ ജിഹാദികള്‍ കത്തിച്ചു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ധാക്ക: ബംഗ്ലാദേശിലെ യുവനേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തെയും രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിലെ മാറ്റങ്ങളെയും തുടര്‍ന്ന് രാജ്യവ്യാപകമായി ഉണ്ടായ അശാന്തിയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ട ആക്രമണം ഭയാനകമായ അക്രമത്തിലേക്ക് നീങ്ങുന്നു. ഒരു ഹിന്ദു ഉടമസ്ഥതയിലുള്ള വീട് കൂടി കത്തിച്ചു.

Advertisment

ഡിസംബര്‍ 27 ന് പിറോജ്പൂരിലെ ദുമ്രിതോള ഗ്രാമത്തിലുള്ള സാഹയുടെ വസതിയില്‍ അജ്ഞാതരായ അക്രമികള്‍ നിരവധി മുറികള്‍ക്ക് തീയിട്ടതായി വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണമായിരുന്നു അത്. പ്രതികള്‍ ഒരു മുറിക്കുള്ളില്‍ തീയിട്ടു, തീ പെട്ടെന്ന് വീടുമുഴുവന്‍ പടര്‍ന്നു.


'പിറോജ്പൂരിലെ ദുമ്രിതോള ഗ്രാമത്തില്‍, സാഹ കുടുംബത്തിന്റെ വീട്ടിലെ അഞ്ച് മുറികള്‍ ഹിന്ദു വിദ്വേഷികളായ ജിഹാദികള്‍ കത്തിച്ചു.

അതിരാവിലെ, എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ അവര്‍ വീടിന് തീയിട്ടു.'ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍ എക്‌സില്‍ എഴുതി 

'ചട്ടോഗ്രാമിലെ റൗസാനിലും, പുലര്‍ച്ചെ ജിഹാദികള്‍ ഹിന്ദു വീടുകള്‍ക്ക് ഇതേ രീതിയില്‍ തീയിട്ടു. രാജ്യത്ത് അവശേഷിക്കുന്ന എല്ലാ ഹിന്ദു വീടുകളും ഇതുപോലെ കത്തിക്കുമോ? അവര്‍ ഹിന്ദുക്കളെ ജീവനോടെ ചുട്ടെരിക്കാന്‍ ആഗ്രഹിക്കുന്നു; അതുകൊണ്ടാണ് ആളുകള്‍ ഉറങ്ങുമ്പോള്‍ അവര്‍ തീയിടുന്നത്. അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment