/sathyam/media/media_files/2025/12/17/untitled-2025-12-17-12-38-43.jpg)
ഡല്‍ഹി: ഒരു പതിറ്റാണ്ടിനിടെ എത്യോപ്യ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അദ്ദേഹം ആഡിസ് അബാബയില്‍ എത്തിയത്.
സന്ദര്‍ശന വേളയില്‍ എത്യോപ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. തുടര്‍ന്ന് എത്യോപ്യന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയതാണ് ഈ സന്ദര്‍ശനത്തിലെ പ്രധാന നേട്ടം. വ്യാപാരം, ശേഷി വികസനം, ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം എന്നിവയില്‍ കേന്ദ്രീകരിച്ചായിരിക്കും ഇരു രാജ്യങ്ങളും ഇനി മുതല്‍ പ്രവര്‍ത്തിക്കുക.
എത്യോപ്യന്‍ സന്ദര്‍ശനത്തിന് ശേഷം തന്റെ മൂന്ന് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ അവസാന ഘട്ടമായി പ്രധാനമന്ത്രി ഒമാനിലേക്ക് തിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us