/sathyam/media/media_files/2026/02/26/untitled-2026-02-26-15-53-39.jpg)
ജറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ ലോകശ്രദ്ധ നേടി ഇരുനേതാക്കളുടെയും സൗഹൃദ നിമിഷങ്ങള്‍.
അത്താഴ വിരുന്നിനായി പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എത്തിയത് പരമ്പരാഗത ഇന്ത്യന്‍ വേഷമായ കുര്‍ത്ത ധരിച്ചാണ്. തന്റെ ഉറ്റ സുഹൃത്തിന് നല്‍കിയ ഈ സര്‍പ്രൈസ് നീക്കം നെതന്യാഹു തന്നെയാണ് എക്‌സിലൂടെപങ്കുവെച്ചത്.
താന്‍ കുര്‍ത്ത ധരിച്ചെത്തുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഹിന്ദിയിലാണ് നെതന്യാഹു കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇതിന് 'ബഹുത് ഹി ഷാന്‍ദാര്‍!' (വളരെ ഗംഭീരം!) എന്ന് ഹിന്ദിയില്‍ തന്നെ പ്രധാനമന്ത്രി മോദി മറുപടിയും നല്‍കി.
കേവലം രണ്ട് രാജ്യങ്ങളുടെ ഭരണാധികാരികള്‍ എന്നതിലുപരി മോദിയും നെതന്യാഹുവും തമ്മിലുള്ള ഗാഢമായ വ്യക്തിബന്ധമാണ് ഈ നീക്കത്തിലൂടെ വെളിവാകുന്നത്.
ഇന്ത്യയുടെ പൈതൃക വേഷം ധരിച്ചെത്തിയതിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള ബഹുമാനം പ്രകടിപ്പിക്കാന്‍ നെതന്യാഹു ശ്രമിച്ചു. വീഡിയോ പുറത്തുവന്നതോടെ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഏറ്റെടുത്തു.
നയതന്ത്ര തലത്തിലും പ്രതിരോധ മേഖലയിലും ഇന്ത്യയും ഇസ്രായേലും പുലര്‍ത്തുന്ന ശക്തമായ പങ്കാളിത്തത്തിന്റെ പ്രതീകമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us