മോസ്കോ : റഷ്യസന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയുടെ പരമോന്നത ബഹുമതി സമ്മാനിച്ചു. റഷ്യയിലെ ഓഡർ ഓഫ് സെന്റ് ആൻഡ്രു ബഹുമതി പ്രസിഡന്റ് വ്ലാഡിമര്‍ പുടിൻ മോദിക്ക് സമ്മാനിച്ചു.
ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ - റഷ്യ ബന്ധം ശക്തമാക്കാനുള്ള നിർണായക തീരുമാനങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
റഷ്യ - യുക്രെയിൻ സംഘർഷം അവസാനിപ്പിക്കണമെന്നും കുട്ടികൾ ഉൾപ്പടെ മരിക്കുന്നത് വേദനാജനകമെന്നും മോദി പുടിനോട് പറഞ്ഞു.