ന്യൂയോർക്ക്: ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു. എത്രയും പെട്ടെന്ന് തന്നെ ഇന്ത്യ സന്ദര്‍ശിക്കാനാണ് പദ്ധതിയിടുന്നതെന്ന് മുയിസു പറഞ്ഞു.
യുഎൻ ജനറൽ അസംബ്ലിയില്‍ പങ്കെടുക്കവേ വാര്‍ത്ത ഏജന്‍സിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു മുയിസു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ അദ്ദേഹം പ്രശംസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന്, ജൂണിൽ മുയിസു ഇന്ത്യയിലെത്തിയിരുന്നു. മുയിസുവിന്‍റെ രണ്ടാമത്തെ ഇന്ത്യ സന്ദർശനമായിരിക്കുമിത്.
എല്ലാ മാലദ്വീപ് പ്രസിഡന്‍റുമാരും അധികാരമേറ്റാല്‍ ആദ്യം ഇന്ത്യയിലേക്കായിരുന്നു സന്ദര്‍ശനം നടത്തിയിരുന്നത്. എന്നാല്‍, ഈ വർഷം ആദ്യം അധികാരമേറ്റ മുയിസു ആദ്യം തുർക്കിയും പിന്നീട് ചൈനയുമാണ് സന്ദർശിച്ചത്.