ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തുവെന്ന റിപ്പോർട്ടുകൾ ഇറാൻ തള്ളി, 'പൂർണ്ണമായും തെറ്റാണ്' എന്ന് അംബാസഡർ

കൃത്യമായ വിവരങ്ങള്‍ക്ക് സ്ഥിരീകരിച്ചതും വിശ്വസനീയവുമായ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ടെഹ്റാന്‍: രാജ്യവ്യാപകമായി നടക്കുന്ന അശാന്തിയുടെ പശ്ചാത്തലത്തില്‍ ഇറാനിയന്‍ പോലീസ് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി തള്ളിക്കളഞ്ഞു.

Advertisment

കൃത്യമായ വിവരങ്ങള്‍ക്ക് സ്ഥിരീകരിച്ചതും വിശ്വസനീയവുമായ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.


ഇറാനില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ച് ന്യൂഡല്‍ഹിയില്‍ ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇറാന്‍ അംബാസഡറുടെ പ്രസ്താവന വന്നത്. 


'ഇറാന്റെ സംഭവവികാസങ്ങളെക്കുറിച്ച് ചില വിദേശ എക്‌സ് അക്കൗണ്ടുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റാണ്. താല്‍പ്പര്യമുള്ള എല്ലാ ആളുകളും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,' എന്ന് എക്സിലെ ഒരു പോസ്റ്റില്‍ അംബാസഡര്‍ ഫതാലി പറഞ്ഞു.

Advertisment