കൂടുതൽ കുട്ടികൾ - കൈനിറയെ പണം... പുതിയ പ്രഖ്യാപനവുമായി ചൈന

New Update
china child

ബെയ്‌ജിങ്ങ്‌ : ചൈന ജനസംഖ്യാ ഇടിവിൽ വലിയ പ്രതിസന്ധിയിലാണ്. ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈനയ്ക്ക് പണത്തിനൊരു പഞ്ഞവുമില്ല. എന്നാൽ സ്‌കിൽഡ് വർക്ക് ഫോഴ്‌സായ യുവ തലമുറ അവർക്ക് നഷ്ടമാകുകയാണ്. ജനസംഖ്യയിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യയാണ് പ്രൊഫഷണൽ Work Force ൽ ഇന്ന് ലോകത്ത് മുൻപന്തിയിൽ.

Advertisment

വ്യാവസായിക രംഗത്തും സാങ്കേതികത്വത്തിലും അനുദിനം മുന്നേറുന്ന ചൈനയ്ക്ക് ഭാവിയിൽ യുവകായി കശേഷി ധാരാളമായി ആവശ്യമുണ്ട്. അതിനായി രാജ്യത്തെ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമ ങ്ങളും സർക്കാർ തലത്തിൽ നടപ്പാക്കുന്നുണ്ട്.

അതിനുമുന്നോടിയായി മൂന്നുവയസ്സിൽ താഴെയുള്ള ഓരോ കുട്ടിക്കും മൂന്നുവയസ്സുവരെ വർഷം 500 ഡോളർ  സബ്‌സിഡിയായി നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഈ തുക ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾക്കുവരെ വർഷം 500 ഡോളർ വീതം ഓരോ കുട്ടിക്കുമെന്ന കണക്കിൽ 1500 ഡോളർ  ലഭ്യമാകുന്നതാണു്. ഇന്നലെ തിങ്കളാഴ്ചയാണ് ഈ പ്രഖ്യാപനമുണ്ടായത്.

ചൈന 10 വർഷം മുൻപ് "ഒരു കുടുംബത്തിന് ONE CHILD" എന്ന നിയമം അവസാനിപ്പിച്ചെങ്കിലും യുവതലമുറ വിവാഹത്തിനും കൂടുതൽ സന്താനോൽപ്പാദനത്തിനും വിമുഖത കാട്ടുന്നതിനാൽ ജനസംഖ്യാനിരക്ക് ചൈന യിൽ ഇപ്പോഴും താഴേക്കാണ് പോകുന്നത്.

ജപ്പാൻ ,സൗത്ത് കൊറിയ, ഫിൻലാൻഡ് , നോർവേ എന്നീ രാജ്യങ്ങളിലേതുപോലെ വിവാഹത്തോടും കുടും ബജീവിതത്തോടും പ്രതിപത്തിയില്ലായ്മ ചൈനീസ് യുവാക്കളെയും ബാധിച്ചിരിക്കുന്നു. അതിൻ്റെ അടിസ്ഥാ നത്തിലാണ് സർക്കാർ ഇപ്പോൾ ഈ സബ്‌സിഡി നീക്കം നടത്തിയിരിക്കുന്നത്. സബ്‌സിഡി തുക ഇനിയും വർദ്ധിപ്പിച്ച് ഈ പദ്ധതി കൂടുതൽ ആകർഷകമാക്കാനും സർക്കാരിന് പദ്ധതിയുണ്ട്.

Advertisment