/sathyam/media/media_files/2025/10/02/morocco-protest-2025-10-02-08-55-09.jpg)
മൊറോക്കോ: മൊറോക്കോയിൽ പൊതുജനാരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് വൻ പ്രതിഷേധം. ജെൻ സികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ 400-ലധികം പേർ അറസ്റ്റിലായതായും 300-ഓളം പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അധികാരികളുടെ അനുമതിയില്ലാതെ നടന്ന പ്രകടനങ്ങൾ വ്യാഴാഴ്ചയും തുടർച്ചയായ ആറാം ദിവസത്തിലേക്ക് കടന്നു. വാർത്താ ഏജൻസിയായ എഎഫ്‌പിയുടെ റിപ്പോർട്ട് പ്രകാരം, പ്രധാനമായും ഡിസ്‌കോർഡ് വഴി പ്രവർത്തിക്കുന്ന പുതുതായി രൂപീകരിച്ച ഓൺലൈൻ കൂട്ടായ്മയായ ജെൻസെഡ് 212 ന്റെ ആഹ്വാനപ്രകാരമാണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്.
2030 ലോകകപ്പ് ഒരുക്കങ്ങൾക്കായി മൊറോക്കോ കോടിക്കണക്കിന് രൂപ ചെലവഴിച്ചതായും അതേസമയം സ്കൂളുകളും ആശുപത്രികളും ഫണ്ടിന്റെ അഭാവത്തിലും മോശം അവസ്ഥയിലാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം, ഔജ്ദ, ഇൻസെഗെയ്ൻ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ പ്രതിഷേധങ്ങൾ അക്രമാസക്തമായതായി ആഭ്യന്തര മന്ത്രാലയ വക്താവ് റാഷിദ് എൽ ഖൽഫി പറഞ്ഞു. കത്തികൾ, മൊളോടോവ് കോക്ടെയിലുകൾ, കല്ലുകൾ എന്നിവ ഉപയോഗിച്ച് പ്രകടനക്കാർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയതായി അദ്ദേഹം പറഞ്ഞു.
കലാപത്തിനിടെ 140 ലധികം പോലീസ് വാഹനങ്ങളും 20 സ്വകാര്യ കാറുകളും അഗ്നിക്കിരയാക്കി.