New Update
/sathyam/media/media_files/2026/01/15/img296-2026-01-15-17-49-24.png)
മോസ്കോ: ചാരവൃത്തി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടീഷ് നയതന്ത്രജ്ഞനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് റഷ്യ. റഷ്യയിലെ യുകെയുടെ ചാർജ് ഡി അഫയേഴ്‌സ് ഡാനെ ധോളാക്കിയയോടാണ് രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Advertisment
റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ധോളാക്കി ബ്രിട്ടീഷ് ഇന്റലിജൻസിനായി ജോലി ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.
ഇതിനു പിന്നാലെ നയതന്ത്രജ്ഞന്റെ അക്രഡിറ്റേഷൻ റദ്ദാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു.
"റഷ്യയിലെ അപ്രഖ്യാപിത ബ്രിട്ടീഷ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം അനുവദിക്കില്ല. ഈ വിഷയത്തിൽ ലണ്ടൻ സ്വീകരിക്കുന്ന ഏതൊരു നടപടിക്കും തക്കതായ മറുപടി നൽകും'’എന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഈ വിഷയത്തിൽ ബ്രിട്ടീഷ് സർക്കാരിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us