മോസ്‌കോ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ സഹായിക്കാന്‍ തയ്യാറെന്ന് റഷ്യ.
പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌ലോവ് കൂടിക്കാഴ്ച നടത്തിയതായും സഹായം വാഗ്ദാനം ചെയ്തതായും റഷ്യ അറിയിച്ചു.
നേരത്തെ ഇന്ത്യ-പാക് വിഷയത്തില്‍ റഷ്യ ഇടപെടണമെന്ന് റഷ്യയിലെ പാക് അംബാസിഡര്‍ മുഹമ്മദ് ഖാലിദ് ജമാലി ആവശ്യപ്പെട്ടിരുന്നു.
താഷ്‌കന്റ് കരാറിന് സമാനമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് പാക് അംബാസിഡര്‍ ആവശ്യപ്പെട്ടത്. ഇന്ത്യയും റഷ്യയും തമ്മില്‍ ശക്തമായ നയതന്ത്ര ബന്ധമാണുള്ളതെന്നും ഖാലിദ് ജമാലി പറഞ്ഞിരുന്നു.