New Update
/sathyam/media/media_files/2025/07/20/richter-scale-2025-07-20-19-54-26.jpg)
മോസ്കോ: റഷ്യയിൽ ഒരു മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് അഞ്ച് ഭൂചലനങ്ങൾ. റിക്ടർ സ്കെയിലിൽ 6.5ന് മുകളിൽ തീവ്രത രേഖപ്പെടുത്തി.
Advertisment
റഷ്യയുടെ കിഴക്കൻ മേഖലകളിലാണ് ഭൂചലനമുണ്ടായത്. റഷ്യയിലെ കാംചത്ക പെനിൻസുലയ്ക്ക് സമീപം കടലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തതത്.
തുടർന്ന് പ്രദേശത്ത് സുനാമി സാധ്യതയുള്ളതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
ഭൂചലനങ്ങളിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് 180,000 ജനങ്ങളാണ് പ്രദേശത്തുള്ളത്.