റഷ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.7 രേഖപ്പെടുത്തി. ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്

പസഫിക് റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ ഭാഗമായ ജപ്പാന്‍ ലോകത്തിന്റെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്.

New Update
earthquake

മോസ്‌കോ: റഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.7 രേഖപ്പെടുത്തി. റഷ്യയുടെ കിഴക്കന്‍ തീരത്താണ് വന്‍ ഭൂചലനം ഉണ്ടായിരിക്കുന്നത്.

Advertisment

അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ് നല്‍കി. അലാസ്‌ക, ഹവായ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് അമേരിക്കന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പസഫിക് തീരത്ത് ഒരു മീറ്റര്‍ വരെ ഉയരത്തില്‍ സുനാമി ഉണ്ടാകുമെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 റഷ്യയിലെ കാംചത്ക ഉപദ്വീപിലെ പെട്രോപ്ലാവ്‌ലോവ്‌സ്‌കില്‍ നിന്ന് ഏകദേശം 136 കിലോമീറ്റര്‍ കിഴക്കായിട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.

ജപ്പാനിലെ നാല് വലിയ ദ്വീപുകളുടെ വടക്കേ അറ്റത്തുള്ള ഹോക്കൈഡോയില്‍ നിന്ന് ഏകദേശം 160 മൈല്‍ അകലെയായിരുന്നു ഭൂകമ്പം.

പസഫിക് റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ ഭാഗമായ ജപ്പാന്‍ ലോകത്തിന്റെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്.
 

Advertisment