New Update
/sathyam/media/media_files/2025/07/31/1001136214-2025-07-31-11-55-35.webp)
മോസ്കോ: റഷ്യയിൽ ഇന്നലെയുണ്ടായ തീവ്ര ഭൂചലനത്തിന് ശേഷം ക്ല്യൂചെവ്സ്കോയ് അഗ്നിപർവ്വതത്തിൽ പൊട്ടിത്തെറി തുടങ്ങിയെന്ന് റഷ്യൻ അക്കാദമി ഓഫ് സയൻസസ് അറിയിച്ചു.
Advertisment
റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ ഫാർ ഈസ്റ്റേൺ ബ്രാഞ്ചിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം അഗ്നിപർവ്വതം സമുദ്രനിരപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ ഉയരത്തിൽ വരെ ചാരം പുറപ്പെടുവിച്ചു.
1952 ന് ശേഷം കംചത്കയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഇന്നലെയുണ്ടായത്.
റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപകടകരമായ മേഖലകളിലെ തീരപ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ നിവാസികളോട് അഭ്യർത്ഥിക്കുകയും കാംചത്ക, സഖാലിൻ ഒബ്ലാസ്റ്റ് എന്നീ രണ്ട് മേഖലകളിലെ സർക്കാരുകൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.