പുതിയ മോട്ടോ ബഡ്സ് ഇയർബഡ്‌സുകൾ പുറത്തിറക്കി മോട്ടറോള

ഡോൾബി അറ്റ്മോസ്, ഡോൾബി ഹെഡ് ട്രാക്കിംഗ്, 46ഡിബി നോയിസ് ക്യാൻസലേഷനും 3.3കെഹേർട്‌സ് വരെ അൾട്രാവൈഡ് നോയ്സ് ക്യാൻസലേഷൻ ഫ്രീക്വൻസി റേഞ്ചും, ആംബിയന്റ് നോയ്സ്, വാട്ടർ റിപ്പല്ലന്റ് എന്നീ പ്രേത്യകതകളും പുതിയ ഇയർബഡ്‌സിനുണ്ട്.

author-image
ടെക് ഡസ്ക്
New Update
fyutdyty

സൗണ്ട് ബൈ ബോസ് അവതരിപ്പിക്കുന്ന മോട്ടോ ബഡ്സ് പ്ലസിൽ ശബ്‍ദ നിലവാരം ഒപ്റ്റിമൈസ് ചെയ്യുന്നതിൽ ബോസിന്റെ ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ, ഇക്യു ട്യൂണിംഗ്, ഡ്യുവൽ ഡൈനാമിക് ഡ്രൈവറുകൾ എന്നിവയുണ്ട്. ഒറ്റ തവണ ചാർജ് ചെയ്തുകൊണ്ട് ഇയർബഡുകൾക്ക് 8 മണിക്കൂർ വരെയും കെയ്സ് ബാറ്ററി ബാക്കപ്പിൽ 42 മണിക്കൂർ വരെയും ചാർജ് നിൽക്കും.

Advertisment

മോട്ടോ ബഡ്സ് പ്ലസിന് വയർലെസ് ചാർജ്ജിങ്ങുമുണ്ട്. ഡോൾബി അറ്റ്മോസ്, ഡോൾബി ഹെഡ് ട്രാക്കിംഗ്, 46ഡിബി നോയിസ് ക്യാൻസലേഷനും 3.3കെഹേർട്‌സ് വരെ അൾട്രാവൈഡ് നോയ്സ് ക്യാൻസലേഷൻ ഫ്രീക്വൻസി റേഞ്ചും, ആംബിയന്റ് നോയ്സ്, വാട്ടർ റിപ്പല്ലന്റ് എന്നീ പ്രേത്യകതകളും പുതിയ ഇയർബഡ്‌സിനുണ്ട്.

ബോസുമായുള്ള ഞങ്ങളുടെ സഹകരണത്തിലൂടെ ആളുകൾക്ക് മികച്ച ശബ്ദാനുഭവം നൽകാൻ കഴിയുമെന്ന് മോട്ടറോളയുടെ ഇന്ത്യയിലെ മൊബൈൽ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി എം നരസിംഹൻ പറഞ്ഞു. സ്റ്റാർലൈറ്റ് ബ്ലൂ, ഗ്ലേസിയർ ബ്ലൂ, കോറൽ പീച്ച് എന്നീ നിറങ്ങളിൽ ഇയർബഡ്‌സ് ലഭ്യമാണ്. മെയ് 15ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്‌ലിപ്കാർട്ട്, മോട്ടറോള.ഇൻ എന്നിവയിൽ വിൽപ്പനയ്ക്കെത്തുന്നു.

മോട്ടോ ബഡ്സ് പ്ലസും മോട്ടോ ബഡ്സും യഥാക്രമം ലോഞ്ച് വിലയായ 9999 രൂപ, 4999 രൂപ എന്നീ വിലയിൽ ലഭ്യമായിരിക്കും. ബാങ്ക് ഓഫറുകൾ ഉൾപ്പെടെ യഥാക്രമം 7999 രൂപ, 3999 രൂപ എന്നീ വിലയിലും ലഭിക്കും. ലോഞ്ചിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള മികച്ച സംഗീത കലാകാരന്മാരെ കൊണ്ടുവന്നുകൊണ്ട് അഞ്ച് വ്യത്യസ്ത ഭാഷകളിലായി അഞ്ച് ഗാനങ്ങൾ സൃഷ്ടിക്കുന്നതിനായി മോട്ടറോള 'സൗണ്ട് ഓഫ് പെർഫെക്ഷൻ' അവതരിപ്പിച്ചു.

motorola-new-earbuds launch
Advertisment