എവറസ്റ്റിൽ മഞ്ഞുവീഴ്ച; ആയിരത്തിലധികം പർവ്വതാരോഹകർ കുടുങ്ങി കിടക്കുന്നു, ഒരു മരണം

New Update
Heavy-snowfall-on-Mount-Everest

ലാസ: എവറസ്റ്റിൽ കനത്ത മഞ്ഞുവീഴ്ച. ടിബറ്റൻ ചരിവുകളിലാണ് കനത്ത മഞ്ഞു വീഴ്ചയുണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു.

Advertisment

നിരവധി പേരാണ് മഞ്ഞുവീഴ്ചയിൽ കാണാതായതെന്ന് റിപോർട്ടുകൾ പുറത്ത് വന്നു. കാണാതായവരിൽ 140 പേരെ രക്ഷപ്പെടുത്തിയാതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 

ചൈനയുടെ ഭാ​ഗത്തുള്ള കർമ താഴ്വാരത്ത് ആയിരത്തിലധികം പർവ്വതാരോഹകർ കുടുങ്ങിക്കിടക്കുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് എവറസ്റ്റിന്റെ കിഴക്കൻ ചരിവുകളിൽ മഞ്ഞുവീഴ്ച അതി രൂക്ഷമായത്. 4,200 മീറ്റർ (13,800 അടി) ഉയരത്തിലാണ് ഈ പ്രദേശം ഉള്ളത്. 

ഒക്ടോബർ മാസത്തിലാണ് എവറസ്റ്റ് കായറാൻ കൂടുതൽ ആളുകൾ എത്തുന്നത്. ഒക്ടോബർ 1 മുതൽ ചൈനയിൽ 8 ദിവസം അവധിയായതിനാൽ ആയിരക്കണക്കിന് ആളുകളാണ് ടിബറ്റ് സന്ദർശിച്ചത്.

Advertisment