/sathyam/media/media_files/2025/07/20/untitledkiraanamri-machine-2025-07-20-11-56-16.jpg)
ഡല്‍ഹി: സ്‌കാനിംഗ് സമയത്ത് എംആര്‍ഐ മുറിയില്‍ ലോഹച്ചങ്ങല ധരിച്ചു കയറിയ 61 കാരന് ദാരുണാന്ത്യം. അമേരിക്കയിലാണ് സംഭവം. കഴുത്തില്‍ കട്ടിയുള്ള ലോഹച്ചങ്ങല ധരിച്ച ഇയാളെ യന്ത്രം അകത്തേക്ക് വലിച്ചെടുക്കുകയായിരുന്നു.
ന്യൂയോര്‍ക്കിലെ വെസ്റ്റ്ബറിയിലെ ഒരു മെഡിക്കല്‍ കെട്ടിടത്തിലാണ് സംഭവം നടന്നതെന്ന് നസ്സാവു കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
സ്‌കാനിംഗ് നടത്തുന്നതിനിടെയാണ് ഇയാള്‍ എംആര്‍ഐ മുറിയില്‍ പ്രവേശിച്ചതെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. 'ഇരയുടെ കഴുത്തില്‍ കട്ടിയുള്ള ഒരു ലോഹ ചങ്ങല ധരിച്ചിരുന്നു, അതുകൊണ്ടാണ് അയാള്‍ മെഷീനില്‍ കുടുങ്ങിയത്' എന്ന് പോലീസ് പറഞ്ഞു. കീത്ത് മക്അലിസ്റ്റര്‍ ആണ് മരിച്ചത്.
സ്‌കാന്‍ ചെയ്യുന്നതിനുമുമ്പ്, ആഭരണങ്ങളോ ഏതെങ്കിലും ലോഹ വസ്തുക്കളോ നീക്കം ചെയ്തതിനുശേഷം മാത്രമേ രോഗികള്‍ എംഐര്‍ഐ മുറിയില്‍ പ്രവേശിക്കാവൂ എന്ന് നിര്‍ദ്ദേശമുണ്ട്.
വീല്‍ചെയറുകളും ഓക്‌സിജന്‍ ടാങ്കുകളും ഉള്‍പ്പെടെയുള്ള ഏതൊരു ലോഹ വസ്തുവിനെയും വേഗത്തില്‍ ആകര്‍ഷിക്കുന്ന ശക്തമായ കാന്തങ്ങള്‍ എംഐര്‍ഐ മെഷീനുകളിലുണ്ടെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ഇമേജിംഗ് ആന്‍ഡ് ബയോ എഞ്ചിനീയറിംഗ് മുന്നറിയിപ്പ് നല്‍കി.
എംആര്‍ഐ എന്നാല്‍ മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിംഗ് സ്‌കാന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത് ശരീരത്തിന്റെ ആന്തരിക അവയവങ്ങളുടെയും കലകളുടെയും വിശദമായ ചിത്രങ്ങള്‍ എടുക്കുന്നു. ഇതിനായി, എംആര്‍ഐ മെഷീന്‍ ശക്തമായ കാന്തികക്ഷേത്രങ്ങളും റേഡിയോ തരംഗങ്ങളും ഉപയോഗിക്കുന്നു.
സ്‌കാനിംഗിന് സാധാരണയായി 15 മുതല്‍ 90 മിനിറ്റ് വരെ എടുക്കാം. ശരീരത്തിന്റെ ഏത് ഭാഗമാണ് സ്‌കാന്‍ ചെയ്യേണ്ടത്, എത്ര ചിത്രങ്ങള്‍ എടുക്കണം എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.