/sathyam/media/media_files/2025/09/01/afghan-earthquake-mohammad-nabi-2025-09-01-21-26-39.jpg)
കാബൂൾ:ഭൂകമ്പത്തിൽ തകർന്ന തന്റെ രാജ്യമായ അഫ്ഗാനിസ്ഥാനെ രക്ഷിക്കാനായി ക്രൗഡ് ഫണ്ടിങുമായി രംഗത്തെത്തി ദേശീയ ക്രിക്കറ്റ് താരം മുഹമ്മദ് നബി.
ദുരന്തബാധിതർ അടിയന്തര സഹായം തേടുകയാണെന്നും, ലോകമെമ്പാടുമുള്ള ആരാധകരെയും സുഹൃത്തുക്കളെയും തന്റെ രാജ്യത്തിനായി കൈത്താങ്ങാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും നബി അറിയിച്ചു.
“ഞങ്ങളുടെ ജനത ഇപ്പോൾ അതീവ കഠിനസാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ദയവായി, എന്റെ രാജ്യത്തെ സഹായിക്കൂ,” – എന്ന് അദ്ദേഹം എക്‌സിലൂടെ (ട്വിറ്റർ) അഭ്യർത്ഥിച്ചു.
ഓരോ സംഭവനയും രജിസ്റ്റർ ചെയ്യുമെന്ന് വ്യക്തമാക്കി, സഹായത്തിനായി തന്റെ എക്‌സ്, ഫേസ്ബുക്ക് അക്കൗണ്ടുകളുടെ ബയോയിൽ സംഭാവനയ്ക്കുള്ള പ്രത്യേക ലിങ്കും ചേർത്തിട്ടുണ്ട്.
അഫ്ഗാനിലെ കുനാർ, നംഗർഹാർ മേഖലകളിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 800-ലേറെ പേർ മരണമടഞ്ഞിരുന്നു. ആയിരക്കണക്കിന് വീടുകൾ തകർന്നുപോയി. ആയിരങ്ങളാണ് ദുരിതാശ്വാസത്തിനായി കഴിയുന്നത്.