കാലിഫോർണിയയിൽ വാഹനാപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ. മകളുടെ അടുത്തെത്താൻ വിസ കിട്ടാതെ പിതാവ്

മഹാരാഷ്ട്ര സ്വദേശിനിയായ നീലം  ഷിൻഡെ അപകടത്തെ തുടർന്ന് കോമയിലാണ്.

New Update
neelam shinde

മുംബൈ: അമേരിക്കയിലെ കാലിഫോർണിയയിൽ വാഹനാപകടത്തിൽ പെട്ട ഇന്ത്യൻ വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ. മഹാരാഷ്ട്ര സ്വദേശിനിയായ നീലം  ഷിൻഡെ അപകടത്തെ തുടർന്ന് കോമയിലാണ്.

Advertisment

മകളുടെ അടുത്ത് എത്താനുള്ള വിസ ഇതുവരെ ലഭിക്കാത്തതിൽ പിതാവ് അമർഷം രേഖപ്പെടുത്തി. വിസ ലഭിക്കാനായുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


അപകടത്തിൽ നീലമിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കയ്യിലും കാലിലും ഒടിവുകളുണ്ട്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 


നീലമിന്റെ ആരോഗ്യ നിലയെപറ്റി  ആശുപത്രി അധികൃതർ കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ട് എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

എന്നാൽ മകളുടെ അടുത്തേക്ക് എത്താൻ പറ്റാതെ വിസ സംഘടിപ്പിക്കുന്നതിനായുള്ള ഓട്ടത്തിലാണ് പിതാവ്. 


ഫെബ്രുവരി 14 ന് കാലിഫോർണിയയിൽ വെച്ചാണ് അപകടം നടന്നത്. നീലം നടക്കാനിറങ്ങിയതായിരുന്നു. അപ്രതീക്ഷിതമായി പിന്നിലൂടെ വന്ന കാർ നീലമിനെ ഇടിച്ചു തെറിപ്പിച്ചു. 


എന്നാൽ കാർ നിർത്താതെ പോയി. സ്ഥലത്തെത്തിയ പൊലീസാണ് നീലമിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചത്.

അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് നീലമിൻറെ കുടുംബം അപകട വിവരം അറിയുന്നത്. ഇത് കുടുംബത്തിന് വലിയ ആഘാതമായിരുന്നു. നീലമിൻറെ അമ്മ മരിച്ച് ദിവസങ്ങൾക്കുള്ളില്ലാണ് അപകടം നടക്കുന്നത്. 

Advertisment